WTC Final 2023: രണ്ടാം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഓസ്‌ട്രേലിയയ്ക്ക്. ഫൈനലില്‍ ഇന്ത്യയെ 209 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ജേതാക്കളായത്. 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 234 റണ്‍സില്‍ അവസാനിച്ചു. 164/3 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. വിരാട് കോലിയെയാണ് ഇന്ത്യക്ക് അഞ്ചാം ദിനം ആദ്യം നഷ്ടപ്പെട്ടത്. പിന്നാലെ രവീന്ദ്ര ജഡേജയും പുറത്തായി. അജിങ്ക്യ രഹാനെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോടും ഇന്ത്യ ഫൈനലില്‍ തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടുന്ന ഏക ടീം എന്ന നേട്ടം ഓസ്‌ട്രേലിയ സ്വന്തമാക്കി.
വിരാട് കോലി (78 പന്തില്‍ 49), അജിങ്ക്യ രഹാനെ (108 പന്തില്‍ 46), രോഹിത് ശര്‍മ (60 പന്തില്‍ 43), ചേതേശ്വര്‍ പുജാര (47 പന്തില്‍ 27), കെ.എസ്.ഭരത് (41 പന്തില്‍ 23) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ നഥാന്‍ ലിയോണ്‍ നാല് വിക്കറ്റും സ്‌കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും വീഴ്ത്തി.