Virat Kohli: കോലി ടൂര്‍ണമെന്റിലില്ല, ഇംഗ്ലണ്ടിന് ഇതിലും മികച്ച അവസരം ലഭിക്കില്ലെന്ന് സ്റ്റുവര്‍ട്ട് ബ്രോഡ്

അഭിറാം മനോഹർ
ബുധന്‍, 14 ഫെബ്രുവരി 2024 (20:18 IST)
വിരാട് കോലിയുടെ അഭാവം ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഇംഗ്ലണ്ടിന് അവസരം നല്‍കുന്നുവെന്ന് ഇംഗ്ലീഷ് ബൗളര്‍മാരായ സ്റ്റുവര്‍ട്ട് ബ്രോഡ്. കോലിയുടെ ആവേശവും ഊര്‍ജ്ജവും ഇന്ത്യയ്ക്ക് വലിയ നഷ്ടമാണെന്ന് ഇംഗ്ലണ്ട് സീമര്‍ പറയുന്നു. വിരാട് കോലിയില്ലാതിരുന്നിട്ടും ആദ്യ 2 മത്സരങ്ങള്‍ വളരെ മികച്ചതായിരുന്നുവെന്നും ബ്രോഡ് പറയുന്നു.
 
അവസാന ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ സ്‌റ്റൈല്‍ ഇന്ത്യയില്‍ ഫലപ്രദമാണെന്ന് തെളിഞ്ഞു. കോലി ഇന്ത്യയ്‌ക്കൊപ്പം ഇല്ലാ എന്നുള്ളത് ഇംഗ്ലണ്ടിന് മികച്ച അവസരമാണ് നല്‍കുന്നത്. കോലിയും ഇംഗ്ലണ്ട് ബൗളര്‍മാരും തമ്മിലുള്ള പോരാട്ടം എന്നും മികച്ചതായിരുന്നു. ആന്‍ഡേഴ്‌സണിന്റെയും കോലിയുടെയും പോരാട്ടങ്ങള്‍ വളരെ പ്രസിദ്ധമാണ്. കോലി ഇല്ലാ എന്നുള്ളത് പരമ്പരയ്ക്ക് കനത്ത നഷ്ടമാണ്. കോലി ഏത് മത്സരത്തിന്റെയും ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ക്രിക്കറ്റ് കാര്യങ്ങളേക്കാള്‍ പ്രാധാന്യമുള്ളത് ജീവിതത്തില്‍ കാണും. ബ്രോഡ് കൂട്ടിചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article