അലൻ ബോർഡർ മുതൽ പോണ്ടിംഗ് വരെ, ഇതിഹാസങ്ങൾക്ക് സാധിക്കാത്ത ചരിത്രനേട്ടവുമായി സ്റ്റീവ് സ്മിത്ത്

വെള്ളി, 3 മാര്‍ച്ച് 2023 (18:24 IST)
ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഒമ്പത് വിക്കറ്റിൻ്റെ വിജയം നേടിയതോടെ ചരിത്രനേട്ടം സ്വന്തമാക്കി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഇന്ത്യയിൽ രണ്ട് വ്യത്യസ്ത സീരീസുകളിലായി ടെസ്റ്റ് വിജയിക്കുന്ന ഓസ്ട്രേലിയൻ നായകനെന്ന നേട്ടമാണ് സ്മിത്ത് സ്വന്തമാക്കിയത്. സ്മിത്തിന് കീഴിൽ അഞ്ച് ടെസ്റ്റുകളാണ് ഓസീസ് ഇന്ത്യയിൽ കളിച്ചത്. ഇതിൽ രണ്ടെണ്ണത്തിൽ ഇന്ത്യയും രണ്ടിൽ ഓസീസും വിജയിച്ചപ്പോൾ ഒന്ന് സമനിലയിലായിരുന്നു.
 
ഇതിന് മുൻപ് 2017ൽ ഇന്ത്യൻ പരമ്പരയ്ക്കായി എത്തിയ ഓസീസ് ടീമിൻ്റെ നായകൻ സ്റ്റീവ് സ്മിത്തായിരുന്നു. അന്ന് ഒരെണ്ണത്തിൽ ഓസീസ് ജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ തോൽക്കുകയും ഒരു മത്സരം സമനിലയിലാകുകയും ചെയ്തിരുന്നു. ഇത്തവണ പാറ്റ് കമ്മിൻസിൻ്റെ കീഴിലാണ് എത്തിയതെങ്കിലും പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങിയതോടെ മൂന്നാം ടെസ്റ്റിൽ ഓസീസിനെ നയിച്ചത് സ്റ്റീവ് സ്മിത്തായിരുന്നു. ഇതിൽ ഓസീസ് വിജയിച്ചതോടെയാണ് ചരിത്രനേട്ടം സ്വന്തമായത്.
 
ഓസീസിൻ്റെ എക്കാലത്തെയും മികച്ച നായകരായി കണക്കാക്കുന്ന സ്റ്റീവ് വോക്കും റിക്കി പോണ്ടിംഗ് എന്നിവർക്ക് പോലും അവരുടെ സുവർണകാലത്ത് സ്വന്തമാക്കാൻ കഴിയാത്ത നേട്ടമാണ് സ്റ്റീവ് സ്മിത്ത് നേടിയത്. 2 വ്യത്യസ്ത പരമ്പരകളിലായി ഒരു വിജയം മാത്രമാണ് സ്റ്റീവ് വോ നേടിയത്. പോണ്ടിംഗിനാകട്ടെ ഇന്ത്യയിൽ കളിച്ച 7 ടെസ്റ്റുകളിൽ ഒന്നിൽ പോലും ഓസീസിനെ വിജയത്തിലെത്തിക്കാനും സാധിച്ചിരുന്നില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍