ഇപ്പോഴിതാ മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ തകർച്ചയ്ക്ക് കാരണം രോഹിത്തിൻ്റെ മണ്ടത്തരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി. രണ്ടാം ദിനത്തിൽ 15 ഓവറുകൾക്ക് ശേഷമാണ് ഇന്ത്യ അശ്വിനെ പരീക്ഷിച്ചത്. ഇതിനിടയിൽ ഹാൻസ്കോമ്പും കാമറൂൺ ഗ്രീനും ചേർന്ന് നിർണായകമായ കൂട്ടുക്കെട്ടുണ്ടാക്കി. ഇത് മത്സരത്തിൽ നിർണായകമായി.
അശ്വിന് ഓവർ നൽകാന്ന് വൈകുന്നിടത്തോളം ഇന്ത്യയുടെ വിജയസാധ്യതകൾ കുറയുമെന്ന് മുൻ ഇന്ത്യൻ പേസറായ അജിത് അഗാർക്കറും അഭിപ്രായപ്പെട്ടു. മൂന്നാം ടെസ്റ്റ് മത്സരത്തിൽ ബൗളർമാരെ ഉപയോഗിക്കുന്നതിലും റിവ്യൂ ഏടുക്കുന്നതിലും രോഹിത് പരാജയപ്പെട്ടിരുന്നു.അതേസമയം ആദ്യ 2 മത്സരങ്ങളിലേത് പോലെ മൂന്നാം മത്സരത്തിലും ജയിക്കാമെന്ന അമിത ആത്മവിശ്വാസമാണ് ഇന്ത്യയെ ചതിച്ചതെന്ന് ആരാധകർ പറയുന്നു.