തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് എസ് ശ്രീശാന്ത്. ഡല്‍ഹി സാകേത് കോടതിയില്‍ വിധിപ്രസ്താവം കേട്ടതിനു ശേഷം പുറത്തുവന്ന ശ്രീ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്.
ഐ പി എല്‍ വാതുവെപ്പ് കേസില്‍ എസ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ശ്രീക്കെതിരെയുള്ള കുറ്റപത്രം ഇല്ലാതാക്കിയ കോടതി മക്കോക്ക അടക്കം ഒരു കുറ്റവും നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കിയിരുന്നു.
താന്‍ വളരെ സന്തോഷത്തിലാണ്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ഇന്നല്ലെങ്കില്‍ നാളെ കളിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞതെല്ലാം മറക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശ്രീയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് കെ സി എ, ബി സി സി ഐയ്ക്ക് അപേക്ഷ നല്കും.
ഇതിനിടെ, നീതിപീഠത്തിനും ദൈവത്തിനും നന്ദിയെന്ന് കുറ്റവിമുക്തനാക്കിയ അജിത്ത് ചാന്ദില പറഞ്ഞു.