ദക്ഷിണാഫ്രിക്കൻ സാഹചര്യത്തിൽ സഞ്ജു തിളങ്ങും, അതിന് കാരണമുണ്ട്

വെള്ളി, 1 ഡിസം‌ബര്‍ 2023 (18:30 IST)
ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിലൂടെ തിരികെ ടീമിലെത്തിയിരിക്കുകയാണ്. രോഹിത്തും കോലിയുമടക്കമുള്ള സീനിയര്‍ താരങ്ങള്‍ വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ഏകദിന ടീമിലാണ് താരത്തിന് അവസരം ലഭിച്ചിരിക്കുന്നത്. സഞ്ജുവിന് ടി20 ടീമില്‍ അവസരം നല്‍കാത്തതില്‍ ഒരു കോണില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സഞ്ജു തിളങ്ങുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരമായ എ ബി ഡിവില്ലിയേഴ്‌സ് പറയുന്നത്.
 
സഞ്ജു ടീമില്‍ ഉള്‍പ്പെട്ടു എന്നത് വലിയ കാര്യമാണ്. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ കഴിയുന്ന താരമാണ് സഞ്ജു. എന്തെന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നതിനാവശ്യമായ ടെക്‌നിക് സഞ്ജുവിന്റെ കയ്യിലുണ്ട്. ബൗണ്‍സും പേസും സ്വിങ്ങുമുള്ള പിച്ചാണ് ദക്ഷിണാഫ്രിക്കയിലേത്. ഇത് സഞ്ജുവിന് അനുയോജ്യമായതാണ്. സഞ്ജുവിനെ പോലെയൊരാള്‍ക്ക് അവിടെ തിളങ്ങാനാകും. കൂടാതെ വിക്കറ്റ് കീപ്പിംഗില്‍ മറ്റൊരു സാധ്യതയും ഇന്ത്യയ്ക്ക് ലഭിക്കും. ഡിവില്ലിയേഴ്‌സ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍