'ആളില്ലെങ്കില്‍ എന്ത് ചെയ്യും'; ഫീല്‍ഡ് ചെയ്യാന്‍ പരിശീലകനെ ഇറക്കി ദക്ഷിണാഫ്രിക്ക (വീഡിയോ)

രേണുക വേണു

ചൊവ്വ, 11 ഫെബ്രുവരി 2025 (11:43 IST)
South Africa Fielding Coach

ഫീല്‍ഡിങ് പരിശീലകന്‍ വാന്‍ഡിലെ ഗ്വാവുവിനെ ഫീല്‍ഡ് ചെയ്യാനിറക്കി ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാനില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് മത്സരത്തിനിടെയാണ് അസാധാരണ സംഭവം. ടീമില്‍ ഫീല്‍ഡ് ചെയ്യാന്‍ ആളില്ലാതെ വന്നതോടെയാണ് ഫീല്‍ഡിങ് പരിശീലകനെ തന്നെ സബ്സ്റ്റിറ്റിയൂട്ട് ആക്കി ഇറക്കേണ്ടി വന്നത്. 
 
പ്രധാന താരങ്ങളില്‍ പലരും ദക്ഷിണാഫ്രിക്കയിലെ ട്വന്റി 20 ലീഗിന്റെ ഭാഗമായതിനാല്‍ ത്രിരാഷ്ട്ര പരമ്പര കളിക്കാന്‍ 12 പേര്‍ മാത്രമായാണ് ദക്ഷിണാഫ്രിക്കന്‍ ടീം പാക്കിസ്ഥാനില്‍ എത്തിയത്. അതുകൊണ്ട് പകരക്കാരനായി ഇറക്കാന്‍ മറ്റു ഫീല്‍ഡര്‍മാര്‍ ഇല്ലാത്ത അവസ്ഥയായിരുന്നു. ന്യൂസിലന്‍ഡ് ഇന്നിങ്‌സിന്റെ 37-ാം ഓവറിലാണ് വാന്‍ഡിലെ ഗ്വാവു സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി കളത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. 

South African  Fielding Coach Wandile Gwavu on the Field !!

Seems like Proteas is not taking this tri series seriously which is held in Pakistan as many african players has been rested after SA20 #PAKvSApic.twitter.com/zGvq55TCtN

— Richard Kettleborough (@RichKettle07) February 11, 2025
ദക്ഷിണാഫ്രിക്ക ഈ പരമ്പരയെ അത്ര ഗൗരവത്തില്‍ എടുത്തിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എസ്.എ ട്വന്റി 20 ലീഗിനു രാജ്യാന്തര പരമ്പരയേക്കാള്‍ പ്രാധാന്യം കൊടുത്തതുകൊണ്ടാണ് ടീമില്‍ ആളില്ലാത്ത അവസ്ഥ വന്നതെന്നാണ് വിമര്‍ശനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍