റിങ്കുവിന്റെയും സൂര്യയുടെയും അര്‍ധ സെഞ്ചുറി പാഴായി; രണ്ടാം ട്വന്റി 20 യില്‍ ഇന്ത്യക്ക് തോല്‍വി

ബുധന്‍, 13 ഡിസം‌ബര്‍ 2023 (08:27 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. മഴ വില്ലനായി എത്തിയ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. മഴ കളി തടസപ്പെടുത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. വെറും 13.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു. 
 
റീസ ഹെന്‍ഡ്‌റിക്‌സ് 27 പന്തില്‍ 49 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററായി. നായകന്‍ ഏദം മാര്‍ക്രം 17 പന്തില്‍ 30 റണ്‍സ് നേടി. ഡേവിഡ് മില്ലര്‍ (12 പന്തില്‍ 17), മാത്യു ബ്രീസ്‌കെ (ഏഴ് പന്തില്‍ 16), ട്രിസ്റ്റാന്‍ സ്റ്റബ്‌സ് (12 പന്തില്‍ പുറത്താകാതെ 14), ആന്‍ഡില്‍ ഫെലുക്വായോ (നാല് പന്തില്‍ പുറത്താകാതെ 10) എന്നിവരും ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായകമായി. ഇന്ത്യക്കായി മുകേഷ് കുമാര്‍ മൂന്ന് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജിനും കുല്‍ദീപ് യാദവിനും ഓരോ വിക്കറ്റ്. 
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി റിങ്കു സിങ്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. റിങ്കു സിങ് 39 പന്തില്‍ പുറത്താകാതെ 68 റണ്‍സും സൂര്യകുമാര്‍ യാദവ് 36 പന്തില്‍ 56 റണ്‍സും നേടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍