ഇന്ത്യയിൽ ബാസ്ബോൾ എന്നും പറഞ്ഞ് ചെന്നാൽ ഇംഗ്ലണ്ട് തകർന്നടിയും: മുന്നറിയിപ്പുമായി മൈക്കിൾ വോൺ

ചൊവ്വ, 12 ഡിസം‌ബര്‍ 2023 (18:46 IST)
ഇംഗ്ലണ്ട് ഇന്ത്യയില്‍ വന്ന് ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കുകയാണെങ്കില്‍ വലിയ പരാജയമാകും ടീമിനെ കാത്തിരിക്കുന്നതെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കില്‍ വോണ്‍. ജനുവരിയിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലെത്തുന്നത്. മികച്ച നിലവാരമുള്ള ഇന്ത്യന്‍ സ്പിന്‍ നിരയ്‌ക്കെതിരെ ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കുക എന്നത് ഇംഗ്ലണ്ട് ടീമിന് പ്രയാസകരമാകുമെന്ന് വോണ്‍ പറയുന്നു.
 
ആത്യന്തികമായി ലോകത്ത് കളിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലം ഇന്ത്യയാണ്. ആഷസിലേക്ക് തന്നെ നോക്കു. നഥാന്‍ ലിയോണ്‍ എന്ന ഒരൊറ്റ സ്പിന്നര്‍ നന്നായി പന്തെറിഞ്ഞപ്പോള്‍ തന്നെ ഇന്ത്യ തകര്‍ന്നടിഞ്ഞിരുന്നു. ഇന്ത്യയിലെ സ്പിന്നിംഗ് ട്രാക്കുകളില്‍ അശ്വിന്‍,ജഡേജ,അക്‌സര്‍ പട്ടെല്‍ എന്നിവരെ നേരിട്ടാല്‍ ഇംഗ്ലണ്ട് തകര്‍ന്നടിയും. ഗുണനിലവാരമുള്ള മൂന്ന് സ്പിന്നര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിക്കുക എന്നത് എളുപ്പമാകില്ല. ഇന്ത്യയില്‍ ജയിക്കുക എന്നത് പ്രത്യേകിച്ചും. മൈക്കല്‍ വോണ്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍