എടികെ മോഹന്‍ ബഗാന്‍ ഡയറക്ടര്‍ സ്ഥാനം ഗാംഗുലി ഒഴിഞ്ഞു; കാരണം ഇതാണ്

Webdunia
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (09:59 IST)
ഐഎസ്എല്‍ ടീമായ എടികെ മോഹന്‍ ബഗാന്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി രാജിവച്ചു. എടികെ മോഹന്‍ ബഗാന്‍ ഉടമയായ ആര്‍പിഎസ്ജി ഗ്രൂപ്പ് (ആര്‍.പി.സഞ്ജയ് ഗോയങ്ക) ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി എടികെ മോഹന്‍ ബഗാനുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ലക്‌നൗ ഐപിഎല്‍ ഫ്രാഞ്ചൈസിയെയാണ് ആര്‍പിഎസ്ജി സ്വന്തമാക്കിയിരിക്കുന്നത്. ബിസിസിഐ അധ്യക്ഷന്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയുമായി അടുത്ത ബന്ധമുള്ള ആളാണെന്നത് വിവാദങ്ങള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തലില്‍ നിന്നാണ് ഗാംഗുലിയുടെ തീരുമാനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article