'പുറത്തുനിന്ന് നോക്കുമ്പോള്‍ ഇന്ത്യന്‍ നായകസ്ഥാനം വളരെ നല്ല കാര്യമായി തോന്നും. വലിയ ബഹുമാനമൊക്കെ ലഭിക്കും. പക്ഷേ, ഇത് വളരെ വലിയ ഉത്തരവാദിത്തമാണ്. താരത്തിന്റെ മാനസിക-ശാരീരിക ആരോഗ്യത്തെ ഇത് ബാധിക്കും. ഏറെ സമ്മര്‍ദമുണ്ടാകും. വിരാട് ഒരു മനുഷ്യനാണ്, യന്ത്രമല്ല. അദ്ദേഹത്തിനു സമ്മര്‍ദങ്ങള്‍ ഉണ്ടാകും. നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം അദ്ദേഹം വ്യക്തിപരമായി സ്വീകരിച്ചതാണ്. ബിസിസിഐ യാതൊരു സമ്മര്‍ദവും ഇക്കാര്യത്തില്‍ ചെലുത്തിയിട്ടില്ല,' ഗാംഗുലി പറഞ്ഞു.