കോലിയോട് ബൗളിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പരിശീലകന്‍ രവി ശാസ്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ഓവര്‍ എങ്കിലും ഒരു മത്സരത്തില്‍ കോലിയെ കൊണ്ട് എറിയിക്കുന്നതാണ് ടീം ആലോചിക്കുന്നത്. യുഎഇയില്‍ നടക്കുന്ന ടി 20 ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നത് കൂടുതലും അബുദാബിയിലെയും ദുബായിലെയും വലിയ ഗ്രൗണ്ടുകളിലാണ്. ഇത്തരം വലിയ ഗ്രൗണ്ടുകള്‍ കോലിയെ പോലെയുള്ള മീഡിയം പേസ് പാര്‍ട്ട് ടൈം ബൗളര്‍മാര്‍ക്ക് അനുകൂല സാഹചര്യമാണ് നല്‍കുന്നത്. ഇക്കാരണം കൊണ്ട് കൂടിയാണ് കോലിയെ ആറാം ബൗളറായി പരീക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ കോലി രണ്ട് ഓവറില്‍ നിന്ന് വിട്ടുകൊടുത്തത് 12 റണ്‍സ് മാത്രമാണ്.