അടുത്തവര്‍ഷം ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ലോകകപ്പില്‍ കൊഹ്‌ലിയുടെയും റെയ്നയുടെ പ്രകടനമാവും ഇന്ത്യയുടെ ജയത്തിന് നിര്‍ണായകമാവുകയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.
നിലവിലെ ഇന്ത്യന്‍ ടീം മികച്ചതാണ് അതിനാല്‍ വീരേന്ദര്‍ സെവാഗിനെയും യുവരാജ് സിംഗിനെയും ടീമിലുള്‍പ്പെടുത്തി വലിയൊരു മാറ്റത്തിന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തയാറാവില്ലെന്നും ഗാംഗുലി പറഞ്ഞു. ഇരുവരും മികച്ച കളിക്കാരാണെങ്കിലും പ്രായം എല്ലാവരെയും തളര്‍ത്തുമെന്നും. അതുതന്നെയാണ് യുവിയ്ക്കും വീരുവിനും സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയില്‍ നടക്കുന്ന ലോകകപ്പ് പിച്ചുകള്‍ ഇന്ത്യന്‍ നിരയ്ക്ക് വെല്ലുവിളിയാകുമെങ്കിലും ടീമിനെ മുന്നോട്ടുനയിക്കാന്‍ കഴിവുറ്റ നാലോ അഞ്ചോ ബാറ്റ്സ്മാന്‍മാര്‍ നമുക്കുണ്ടെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. മികച്ച പേസ് ബൗളര്‍മാരുള്ള ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്കും കപ്പ് നേടാന്‍ സാധ്യത ഉണ്ടെന്നും ഗാംഗുലി പറഞ്ഞു.