ഇംഗ്ലണ്ടിന്റെ മണ്ണിൽ കോഹ്ലിയുടെ ടീമിന് നേരിടേണ്ടി വന്ന വൻ തോൽവി തന്നെയാണ് ക്രിക്കറ്റ് ലോകം ഇപ്പോഴും ചർച്ച ചെയ്യുന്ന വിഷയം. വളരെ പ്രതീക്ഷയോടെയിറങ്ങിയ കോഹ്ലിക്കും ടീമിനും പരാജയമായിരുന്നു വിധിച്ചത്. ഇത്തരം ചർച്ചകൾ കൊഴുക്കുമ്പോൾ അതേമണ്ണിൽ ഇംഗ്ലിഷ് ആരാധകരുടെ ഹൃദയം കവർന്ന ഇന്ത്യൻ പെൺകൊടി സ്മൃതി മന്ദാനയെ ആരും കാണാതെ പോകരുത്.
ഇംഗ്ലണ്ടിന്റെ മണ്ണിൽ തീപാറുന്ന പ്രകടനമാണ് മന്ദാന കാഴ്ച വെയ്ക്കുന്നത്. കെഎസ്എൽ 2018 സീസൺ പകുതി ദൂരം പിന്നിടുമ്പോൾ ഏറ്റവും ഉയർന്ന റൺ സ്കോറർ, ഏറ്റവും കൂടുതൽ സിക്സ്, ഏറ്റവും കൂടുതൽ ബൗണ്ടറി, ഏറ്റവും ഉയർന്ന റൺ ശരാശരി, ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് എന്നിങ്ങനെ റെക്കോർഡുകളെല്ലാം ഇപ്പോൾ ഈ ഇന്ത്യൻ പെൺപുലിയുടെ പേരിലാണ്.