പാകിസ്ഥാനെതിരായ ഇന്നിങ്സോടെ ടി20 ക്രിക്കറ്റിൽ ചേസ് ചെയ്യുമ്പോൾ 1000 റൺസ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ ബാറ്ററെന്ന നേട്ടം സ്മൃതി സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന ആദ്യ വനിതാ ബാറ്റർ കൂടിയാണ് സ്മൃതി മന്ദാന. ഇന്ത്യൻ പുരുഷ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും മാത്രമാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങൾ.