ചിൻ മ്യൂസിക്കിൽ ഡാൻസ് ചെയ്യിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ നല്ല സ്റ്റെപ്പുകൾ ഞങ്ങളുടെ പക്കലുണ്ട്: ഓസീസിന് മുന്നറിയിപ്പുമായി ശുഭ്‌മാൻ ഗിൽ

Webdunia
ചൊവ്വ, 15 ഡിസം‌ബര്‍ 2020 (14:59 IST)
ബൗൺസറുകളും ഷോർട്ട് ബോളുകളുമായി തങ്ങളെ നേരിടാനാണ് ഓസ്ട്രേലിയയുടെ ഉദ്ദേശമെങ്കിൽ അതിന് തക്കതായ മറുപടി ഇന്ത്യയുടെ കൈയിലുണ്ടെന്ന് ഇന്ത്യൻ യുവതാരം ശുഭ്‌മാൻ ഗിൽ. അഡലെയ്‌ഡിൽ ആദ്യ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായാണ് ഗില്ലിന്റെ വാക്കുകൾ.
 
ഇന്ത്യൻ താരങ്ങൾക്ക് ആക്രമണോത്സുകതയില്ലെന്ന് പണ്ട് വിലയിരുത്തപ്പെട്ടിരുന്നു. സ്ലെഡ്‌ജ് ചെയ്‌ത് ഈ ആനൂകൂല്യം എതിരാളികൾ മുതലെടുത്തിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. ഞാൻ നിശ‌ബ്‌ദനായിരിക്കുന്ന വ്യക്തിയോ എതിരാളിക്ക് പിന്നാലെ പോകുന്ന വ്യക്തിയോ അല്ല. എന്നാൽ ചിൻ മ്യൂസിക്കിലൂടെ ഞങ്ങളെ ഡാൻസ് ചെയ്യിക്കാനാണ് ഉദ്ദേശമെങ്കിൽ ഉറപ്പിച്ചോളു ഞങ്ങളുടെ കയ്യിൽ മികച്ച സ്റ്റെപുകളുണ്ട്. ഗി ൽ ഓസീസ് താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അനുബന്ധ വാര്‍ത്തകള്‍

Next Article