കോലിയോട് ഒരു മയത്തിലൊക്കെ ഏറ്റുമുട്ടണം, അല്ലെങ്കിൽ അയാൾ ഒരു ദയയും കാണിക്കില്ല, ഓസീസിന് മുന്നറിയിപ്പുമായി ആരോൺ ഫിഞ്ച്
കോലിയോട് കളിക്കുമ്പോൾ കൃത്യമായ ഒരു ബാലൻസ് കാത്തുസൂക്ഷിക്കണം. കൂടുതൽ പ്രകോപനം സൃഷ്ടിച്ചാൽ കോലി എതിരാളികളോട് ഒരു ദയയും കാണിക്കില്ലെന്നും ഫിഞ്ച് മുന്നറിയിപ്പ് നൽകുന്നു. അതേസമയം കോലി പഴയതിനേക്കാൾ ശാന്തനാകാൻ ഇപ്പോൾ ശീലിച്ചിട്ടുണ്ടെന്നും ഫിഞ്ച് വിലയിരുത്തുന്നു. കോലിയുടെ നായകത്വത്തിന് കീഴിൽ റോയൽ ചലഞ്ചേഴ്സ് ടീമിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് ഫിഞ്ച്.