ഫാബുലസ് ഫോറിൽ ആ താരങ്ങൾ വേണ്ട, പകരം ഈ താരങ്ങൾ : ആകാശ് ചോപ്ര

അഭിറാം മനോഹർ

ബുധന്‍, 19 ഫെബ്രുവരി 2020 (10:33 IST)
നിലവിൽ ക്രിക്കറ്റ് കളിക്കുന്നവരിലെ ഏറ്റവും മികച്ച നാല് കളിക്കാരെ ക്രിക്കറ്റ് ലോകം ഫാബുലസ് ഫോർ എന്ന ചുരുക്കപേരിലാണ് വിളിക്കുന്നത്.ഇന്ത്യൻ നായകൻ വിരാട് കോലി,ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ,ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്,ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവരാണ് ഫാബുലർ ഫോറിലെ ആ നാല് കളിക്കാർ. എന്നാൽ ഫാബുലസ് ഫോറിലെ നാലുപേരിൽ രണ്ടുപേർ ആദ്യ നാലിൽ വരാൻ അർഹതയില്ലാത്ത താരങ്ങളാണെന്നാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ പ്രതികരണം.
 
ഫാബുലസ് ഫോറിൽ നിന്നും ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും ഒഴിവാക്കണമെന്നാണ് ചോപ്ര പറയുന്നത്.ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയാലും ഏകദിനത്തിലും ടി20യിലും സ്മിത് പോരെന്നും സമീപകാലത്തായി ജോ റൂട്ട് ശരാശരി പ്രകടനങ്ങൾ മാത്രമാണ് നടത്തുന്നതെന്നും ചോപ്ര പറയുന്നു. ഈ താരങ്ങളെ മാറ്റി ഇവർക്ക് പകരം ഇന്ത്യൻ താരം രോഹിത് ശർമ്മയേയും പാകിസ്ഥാന്റെ ബാബർ അസമിനെയും പരിഗണിക്കണമെന്നാണ് ചോപ്രയുടെ ആവശ്യം.
 
ഡേവിഡ് വാർണറും ആദ്യ നാലിൽ വരാൻ അർഹതയുള്ള താരമാണെങ്കിലും സ്ഥിരതയാർന്ന പ്രകടനമല്ല വാർണർ നടത്തുന്നതെന്നും ചോപ്ര പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍