ധവാന്‍ സൺറൈസേഴ്സ് വിടുന്നത് ഇക്കാരണങ്ങളാല്‍; മുംബൈ ഇനി ‘ബോംബാകും’ - വലവിരിച്ച് ക്ലബ്ബുകള്‍!

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (15:02 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ സൂപ്പര്‍ താരങ്ങള്‍ പുതിയ ക്ലബ്ബുകളിലേക്ക് ചേര്‍ക്കേറും. സൺറൈസേഴ്സ് ഹൈദരാബാദ് താരമായ ശിഖർ ധവാൻ മുംബൈ ഇന്ത്യൻസിൽ ചേരുമെന്ന റിപ്പോര്‍ട്ടാണ് ഇതില്‍ ശ്രദ്ധേയം.

ധവാനെ സ്വന്തമാക്കാന്‍ മുംബൈ ഒരുക്കമാണെന്നാണ് സൂചന. പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സൺറൈസേഴ്സ് വിടാന്‍ ധവാനെ പ്രേരിപ്പിക്കുന്നത്.

ടീമിലെ മറ്റു താരങ്ങളായ ഡേവിഡ് വാർണര്‍ ഭുവനേശ്വർ കുമാര്‍ എന്നിവര്‍ക്ക് വന്‍ പ്രതിഫലം ലഭിക്കുമ്പോള്‍ 5.20 കോടി രൂപയ്‌ക്കാണ് ക്ലബ്ബ് ധവാനെ നിലനിര്‍ത്തിയിരിക്കുന്നത്. ഇതാണ് താരത്തിന്റെ എതിര്‍പ്പിന് കാരണമായി തീര്‍ന്നത്.

കഴിഞ്ഞ സീസണിൽ ടീമില്‍ നിലനിർത്തുന്നതിനു പകരം ലേലത്തിൽ വിടുകയും ആർടിഎം സംവിധാനം ഉപയോഗിച്ചു വീണ്ടും ടീമിലെത്തിക്കുകയും ചെയ്‌ത രീതിയും ധവാനെ പ്രകോപിപ്പിച്ചിരുന്നു.

പുറത്തുവന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അടുത്ത സീസണില്‍ രോഹിത് ശർമ – ധവാൻ സഖ്യം മുംബൈയ്‌ക്കായി ഓപ്പണ്‍ ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ എതിരാളികള്‍ ഭയക്കുന്ന സ്‌ഫോടനാത്‌മകമായ ഇന്നിംഗ്‌സ് തുടക്കമായിരിക്കും അവര്‍ക്ക് ലഭിക്കുക.

അതേസമയം കിംഗ്‌സ് ഇലവൻ പഞ്ചാബ്, ഡൽഹി ഡെയർഡെവിൾസ് ടീമുകളും ധവാനായി രംഗത്തുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article