ഇന്ത്യൻ ടീമിലെ ഗൗരവക്കാരൻ ആര്? ഇന്ത്യൻ ടീമിലെ മികച്ച ബാറ്റ്സ്മാൻ: മനസ്സ് തുറന്ന് ശിഖർ ധവാൻ

Webdunia
വ്യാഴം, 14 മെയ് 2020 (12:29 IST)
ലോക്ക്ഡൗൺ കാലത്ത് ക്രിക്കറ്റ് വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ ഓപ്പണിങ്ങ് താരം ശിഖർ ധവാൻ. കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനുമൊത്ത് നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് ധവാൻ മനസ്സ് തുറന്നത്.
 
കരിയറിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളർ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കാണെന്ന് ധവാൻ പറയുന്നു. അതേസമയം ഇന്ത്യൻ ടീമിലെ തന്റെ സഹതാരങ്ങളെ പറ്റിയും ധവാൻ മനസ്സ് തുറന്നു.നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരെന്ന ചോദ്യത്തിന് വിരാട് കോലിയെന്നായിരുന്നു ധവാന്റെ ഉത്തരം. ഏറ്റവും മികച്ച ക്യാപ്‌റ്റനായി മഹേന്ദ്ര സിംഗ് ധോണിയെയാണ് ധവാൻ തിരഞ്ഞെടുത്തത്. ഇന്ത്യൻ ഡ്രസ്സിംഗ് രൂമിൽ എപ്പോളും ആസ്വദിച്ച് നടക്കുന്ന താരങ്ങളാരാണെന്ന ചോദ്യത്തിന് രോഹിത്തും ഷമിയും ആണതെന്ന് ധവാൻ മറുപടി നൽകി. എല്ലായിപ്പോഴും ഗൗരവത്തോടെ കാണുന്ന കളികാരൻ ആരെന്ന ചോദ്യത്തിന് ജ്അസ്‌പ്രീത് ബു‌മ്ര എന്നായിരുന്നു ധവാന്റെ മറുപടി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article