കഴിഞ്ഞ ദിവസം മകള്‍ സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് ആരാധകരുടെ 'തല'യുടെ ലോക്ക്ഡൗൺ ഗെറ്റപ് പുറത്തുവന്നത്. ഒരു കാലത്ത് നീണ്ട മുടിയും മറ്റുമായി ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ച ധോണി പക്ഷേ താടിയും മുടിയും നരച്ച് ലൂസ് ബനിയനും പാന്റ്‌സും ധരിച്ചാണ് വീഡിയോയിലുള്ളത്. ലുക്ക് പുറത്ത് വന്നതോടെ ആരാധകർ പലരും തന്നെ നിരാശയിലാണ്. പലർക്കും ധോണിയുടെ ഈ വയസ്സൻ രൂപത്തോട് പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല എന്നാണ് ചിത്രത്തിന് കീഴിലുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.