രണ്ട് മക്കളുള്ള സ്ത്രീ, പത്ത് വയസ് കൂടുതല്‍; ധവാന്റെ പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍, ഒടുവില്‍ ആയേഷയെ തന്നെ വിവാഹം കഴിച്ച് സൂപ്പര്‍താരം !

തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (14:42 IST)
ക്രിക്കറ്റിലെ അപൂര്‍വ പ്രണയകഥകളില്‍ ഒന്നാണ് ശിഖര്‍ ധവാന്‍-ആയേഷ മുഖര്‍ജി ജോഡിയുടേത്. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ധവാന്‍ ആയേഷയെ വിവാഹം കഴിച്ചത്. 
 
ധവാന്റെ പ്രണയവും വിവാഹവും ക്രിക്കറ്റ് പോലെ ഉദ്വേഗജനകമായിരുന്നു. 1985 ല്‍ ജനിച്ച ശിഖര്‍ ധവാന്‍ വിവാഹം കഴിച്ചത് തന്നേക്കാള്‍ 10 വയസ് കൂടുതലുള്ള ആയിഷ മുഖര്‍ജിയെയാണ്. ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും ഒരു സിനിമാ കഥ പോലെയാണ്. 
 
ആയിഷ മുഖര്‍ജി നേരത്തെ വിവാഹിതയാണ്. പശ്ചിമ ബംഗാളില്‍ ജനിച്ച ആയിഷ എട്ടാം വയസ്സിലാണ് ഓസ്‌ട്രേലിയയിലെത്തുന്നത്. അവിടെ പഠിച്ചുവളര്‍ന്ന ആയിഷ ഒരു ഓസ്‌ട്രേലിയന്‍ ബിസിനസുകാരനെ വിവാഹം കഴിച്ചു. രണ്ടായിരത്തില്‍ ഇരുവര്‍ക്കും ആദ്യ കുഞ്ഞ് ജനിച്ചു. 2005 ല്‍ രണ്ടാമത്തെ കുഞ്ഞും ജനിച്ചു. ഇതിനു പിന്നാലെ ആയിഷയുടെ കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ഭര്‍ത്താവുമായി അകന്നു. ഇരുവരും ഒടുവില്‍ വിവാഹമോചനം നേടി. കായിക പ്രേമി കൂടിയാണ് കിക്ക് ബോക്‌സര്‍ ആയ ആയിഷ. 
 
സോഷ്യല്‍ മീഡിയ വഴിയാണ് ശിഖര്‍ ധവാന്‍ ആയിഷയെ ശ്രദ്ധിക്കുന്നത്. ആയിഷയോട് താല്‍പര്യം തോന്നിയ ധവാന്‍ അവര്‍ക്ക് ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ധവാന്റെ റിക്വസ്റ്റ് ആയിഷ സ്വീകരിച്ചു. ഇരുവരും തമ്മില്‍ അടുത്തു, സൗഹൃദമായി. പിന്നീട് ഇരുവര്‍ക്കുമിടയില്‍ പ്രണയം പൂവിട്ടു. ധവാന്റെ പ്രണയത്തെ കുറിച്ച് ഹര്‍ഭജന്‍ സിങ്ങിന് അറിയമായിരുന്നു. ആയിഷ നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതില്‍ രണ്ട് മക്കളുണ്ടെന്നും ഹര്‍ഭജന്‍ ധവാനെ അറിയിച്ചു. എന്നാല്‍, ഇതുകൊണ്ടൊന്നും ആയിഷയുമായുള്ള പ്രണയം അവസാനിപ്പിക്കാന്‍ ധവാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ ധവാനും ആയിഷയും തീരുമാനിക്കുകയായിരുന്നു. 
 
വീട്ടുകാര്‍ വലിയ എതിര്‍പ്പ് അറിയിച്ചെങ്കിലും ധവാന്‍ ആയിഷയെ വിവാഹം കഴിക്കണമെന്ന് തറപ്പിച്ചു പറഞ്ഞു. പത്ത് വയസ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് ധവാന്റെ അച്ഛന്‍ നിലപാടെടുത്തു. ഒടുവില്‍ ധവാന്റെ നിര്‍ബന്ധത്തിനു വീട്ടുകാരും വഴങ്ങി. 2009 ല്‍ വിവാഹനിശ്ചയവും 2012 ഒക്ടോബര്‍ 30 ന് വിവാഹവും നടന്നു. 
 
അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഇരുവരും നിയമപരമായി പിരിഞ്ഞത്. ഇവര്‍ക്ക് ഏഴുവയസ്സായ ഒരു മകനുണ്ട്. ആയേഷയാണ് വിവാഹബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍