മലിംഗയെ മറികടന്ന് ഷാക്കിബ്, ടി20യിലെ വിക്കറ്റ്‌വേട്ടക്കാരിൽ ഒന്നാമത്

തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (21:36 IST)
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ താരമെന്ന റെക്കോഡ് സ്വന്തമാക്കി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന്റെ പേരിൽ. ശ്രീലങ്കയുടെ ഇതിഹാസതാരം ലസിത് മലിംഗയെയാണ് താരം മറികടന്നത്. 107 വിക്കറ്റുകളാണ് മലിംഗയുടെ പേരിലുണ്ടായിരുന്നത്.
 
89 മത്സരങ്ങളിൽ നിന്നും 109 വിക്കറ്റുകളാണ് ഷാക്കിബ് വീഴ്‌ത്തിയത്. യോഗ്യതാ റൗണ്ട് മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ 2 വിക്കറ്റുകൾ നേടിയതോടെയാണ് ഷാക്കിബ് റെക്കോഡ് പട്ടികയിൽ ഇടം നേടിയത്. നാലോവറിൽ വെറും 17 റൺസ് വഴങ്ങി 2 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
 
ന്യൂസിലൻഡ് താരം ടിം സൗത്തിയാണ് വിക്കറ്റ് നേട്ടത്തിൽ മൂന്നാമതുള്ളത്. കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ബൗളർമാരുടെ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരവും ഇടം നേടിയിട്ടില്ല. ടി20യിൽ ആയിരത്തിലധികം റൺസും നൂറിലധികം വിക്കറ്റുകളും നേടിയ ആദ്യതാരമെന്ന റെക്കോഡും ഷാക്കിബിന്റെ പേരിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍