അട്ടിമറികൾ തീരുന്നില്ല, ശ്രീലങ്കയ്ക്ക് പിന്നാലെ ലോകകപ്പിൽ വിൻഡീസിനും തോൽവി

തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (14:32 IST)
ടി20 ലോകകപ്പിലെ യോഗ്യത റൗണ്ട് മത്സരത്തിൽ വിൻഡീസിനെ തോൽപ്പിച്ച് സ്കോട്ട്‌ലൻഡ്. ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ 42 റൺസിനാണ് സ്കോട്ട്‌ലൻഡിൻ്റെ വിജയം.സ്കോട്ട്‌ലൻഡ് മുന്നോട്ട് വെച്ച വിജയലക്ഷ്യം തേടിയിറങ്ങിയ വിൻഡീസ് 118 റൺസിന് ഓളൗട്ടായി.
 
ആദ്യം ബാറ്റ് ചെയ്‌ത സ്കോട്‌ലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 160 റണ്‍സെടുത്തത്. 53 പന്തില്‍ 9 ബൗണ്ടറികളോടെ 66 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മൻസിയാണ് സ്കോട്‌ലൻഡിൻ്റെ ടോപ് സ്കോറർ. മൈക്കൽ ജോൺസ് 17 പന്തിൽ 20ഉം റിച്ചി ബെറിങ്ടൺ 14 പന്തിൽ 16ഉം റൺസ് നേടി.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനായി 13 പന്തിൽ 20 റൺസ് നേടിയ കെയ്ൽ മെയേഴ്സ് 33 പന്തിൽ 38 റൺസ് നേടിയ ജേസൺ ഹോൾഡർ എന്നിവർ മാത്രമാണ് തിളങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍