"ഈ മോൻ വന്നത് ചുമ്മാ അങ്ങ് പോകാനല്ല" സഞ്ജു ഇന്ത്യയുടെ ലോകകപ്പ് പദ്ധതിയുടെ ഭാഗമെന്ന് ചേതൻ ശർമ

Webdunia
ഞായര്‍, 20 ഫെബ്രുവരി 2022 (08:45 IST)
ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരെഞ്ഞെടുക്കുന്നതിന്റെ ഭാഗമായാണ് സെലക്‌ടർമാർ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. പരമ്പരയ്ക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം നേടിയിരുന്നു.
 
 ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് ഇഷാൻ കിഷനൊപ്പം വിക്കറ്റ് കീപ്പറായി സഞ്ജുവും തിരെഞ്ഞെടുക്കപ്പെട്ടത്. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചാൽ ടി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിന് ഇടം ലഭിച്ചേക്കും. ടീമിന്റെ മുഖ്യ സെലക്‌ടറായ ചേതൻ ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
സഞ്ജുവിന്റെ മെന്റർ കൂടിയായ രാഹുൽ ദ്രാവിഡാണ് നിലവിൽ ഇന്ത്യൻ ടീം പരിശീലകൻ. രാഹുൽ ദ്രാവിഡിന്റെ കീഴിൽ സഞ്ജുവിന് ഇത്തവണ തിളങ്ങാനാകു‌മെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നേരത്തെ പരിക്കിനെ തുടർന്ന് ഈ സീസണിൽ കേരള രഞ്ജി ടീമിൽ നിന്നും സഞ്ജു മാറി നിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ സഞ്ജു ഫിറ്റ്‌നസ് കടമ്പ കടന്നത്. ഫെബ്രുവരി 24നാണ് ശ്രീലങ്കക്കെതിരായ ഒന്നാം ടി20 മത്സരം.

അനുബന്ധ വാര്‍ത്തകള്‍

Next Article