അവൻ രാജസ്ഥാന് വേണ്ടി കൂടുതൽ മത്സരങ്ങൾ വിജയിപ്പിക്കും, യുവതാരത്തെ പുകഴ്ത്തി സഞ്ജു

Webdunia
വ്യാഴം, 6 ഏപ്രില്‍ 2023 (14:55 IST)
പഞ്ചാബ് കിംഗ്സിനെതിരായ ഐപിഎൽ മത്സരത്തിൽ മികച്ച പോരാട്ടമാണ് സഞ്ജുവിൻ്റെ കുട്ടികൾ പുറത്തെടുത്തത്. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ ഇമ്പാക്ട് താരമായി കളത്തിലെത്തിയ യുവതാരം ധ്രുവ് ജുറൽ തകർപ്പൻ പ്രകടനവുമായി ആരാധകരെ ഞെട്ടിച്ചിരുന്നു. 15 പന്തിൽ നിന്നും 32 റൺസുമായി പുറത്താകാതെ നിന്ന ജുറലാണ് അവസാന ഓവറിലേക്ക് മത്സരം നീട്ടിയത്.
 
ഷിമ്രോൺ ഹെറ്റ്മേയറുമായി താരം രാജസ്ഥാനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മത്സരത്തിൽ വിജയം നേടാൻ രാജസ്ഥാനായില്ല.മത്സരശേഷം വലിയ പ്രശംസയാണ് ടീം നായകനായ സഞ്ജു സാംസൺ യുവതാരത്തിന് നൽകിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള താരങ്ങൾക്കെതിരെ ഇത്രയും സമ്മർദ്ദമുള്ള ഘട്ടത്തിൽ ധ്രുവ് ജുറൽ നടത്തിയ പ്രകടനം അവൻ എന്താണ് എന്നതിൻ്റെ തെളിവ് നൽകുന്നതാണെന്നും ഉറപ്പായും കുറച്ച് കളികൾ അവൻ രാജസ്ഥാനെ വിജയത്തിലെത്തിക്കുമെന്ന് കരുതുന്നതായും സഞ്ജു പറഞ്ഞു.
 
കഴിഞ്ഞ 2 വർഷമായി അവൻ ഫ്രാഞ്ചൈസിക്കൊപ്പമുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ അവൻ ഒരുപാട് കളിക്കുന്നു. ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ ഐപിഎല്ലിന് മുൻപ് തന്നെ ഞങ്ങൾ ഒരുപാട് ക്യാമ്പുകൾ സ്സംഘടിപ്പിക്കാരുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച് പുലർത്തുന്ന താരങ്ങളെ കണ്ടെത്തുന്നത് അങ്ങനെയാണ്. യുവതാരങ്ങളായ ധ്രുവ് ജുറൽ,റിയാൻ പരാഗ്,യശ്വസി ജയ്സ്വാൾ എന്നിവർക്കെല്ലാം മതിയായ പരിശീലനം ലഭിക്കുന്നുണ്ടോ എന്ന് അങ്ങനെയാണ് ഉറപ്പ് വരുത്തുന്നത്. ഇതിൻ്റെ ക്രെഡിറ്റ് തീർച്ചയായും ടീം മാനേജ്മെൻ്റിനാണ്. സഞ്ജു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article