മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ഓപ്പണർമാരായി ഇറങ്ങിയ അശ്വിനെയും യശ്വസി ജയ്സ്വാളിനെയും രാജസ്ഥാന് നഷ്ടമായിരുന്നു. ജോസ് ബട്ട്‌ലർ കൂടി പുറത്തായതോടെ റൺറേറ്റ് പിന്നോട്ട് പോകാതെ നോക്കേണ്ടതിൻ്റെ ഉത്തരവാദിത്വം കൂടി നായകൻ സഞ്ജു സാംസണിൻ്റെ തോളിലായി. ഒരു ഭാഗത്ത് ദേവ്ദത്ത് പന്തുകൾ തിന്നാൽ കൂടി തുടങ്ങിയതോടെ സഞ്ജു സാംസൺ സമ്മർദ്ദത്തിലാവുകയും കൂറ്റൻ അടിക്ക് ശ്രമിച്ച് ഔട്ടാവുകയും ചെയ്തു.
സഞ്ജുവിന് ശേഷം ഇറങ്ങിയ റിയാൻ പരാഗും,ഷിമ്റോൺ ഹെറ്റ്മേയറും യുവതാരമായ ധ്രുവ് ജുറലുമെല്ലാം മികച്ച പ്രകടനത്തോടെ റൺ ഉയർത്താൻ ശ്രമിച്ചപ്പോഴും ഒരറ്റത്ത് ഉറച്ച് നിൽക്കാൻ ശ്രമിച്ച ദേവ്ദത്ത് മത്സരത്തിൽ ഒരു ബൗണ്ടറി മാത്രമാണ് ആകെ നേടിയത്. റോയൽസ് 5 റൺസിന് മാത്രം തോൽവി വഴങ്ങിയ മത്സരത്തിൽ ദേവ്ദത്ത് 100 സ്ട്രൈക്ക്റേറ്റിലെങ്കിലും ബാറ്റ് ചെയ്തിരുന്നെങ്കിലും രാജസ്ഥാൻ വിജയിക്കാമായിരുന്നു.