പടിക്കലിനെ താഴേക്ക് ഇറക്കിയത് ഒരു തന്ത്രമായിരുന്നു, പക്ഷേ പാളി; തുറന്നുപറഞ്ഞ് സഞ്ജു

വ്യാഴം, 6 ഏപ്രില്‍ 2023 (11:18 IST)
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിനെ താഴേക്ക് ഇറക്കിയത് തന്ത്രമായിരുന്നെന്ന് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. മത്സരത്തില്‍ അഞ്ചാമനായാണ് ദേവ്ദത്ത് ബാറ്റ് ചെയ്യാനെത്തിയത്. യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണറായി രാജസ്ഥാന്‍ ഇറക്കിയത് രവിചന്ദ്രന്‍ അശ്വിനെയാണ്. ഓപ്പണറായോ വണ്‍ഡൗണ്‍ ആയോ ഇറങ്ങി പരിചയമുള്ള പടിക്കലിനെ താഴേക്ക് ഇറക്കാനുള്ള തീരുമാനം നായകന്‍ സഞ്ജുവിന്റെയും മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാരയുടെയും ആണ്. 
 
മധ്യ ഓവറുകളില്‍ രണ്ട് സ്പിന്നര്‍മാര്‍ ബൗളിങ്ങിനെത്തും. അതുകണ്ടാണ് ദേവ് ദത്ത് പടിക്കലിനെ ആദ്യം ഇറക്കാതെ വൈകി ഇറക്കിയത്. അതൊരു തന്ത്രമായിരുന്നെന്നും സഞ്ജു പറഞ്ഞു. എന്നാല്‍ ദേവ് ദത്ത് പടിക്കലിനെ താഴേക്ക് ഇറക്കിയതുകൊണ്ട് രാജസ്ഥാന് ഒരു പ്രയോജനവും ലഭിച്ചില്ല. 26 പന്തുകള്‍ നേരിട്ട പടിക്കല്‍ വെറും 21 റണ്‍സാണ് നേടിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍