ഏഷ്യാ കപ്പ് കളിക്കാന്‍ സഞ്ജു സാംസണ്‍; ഈ രണ്ട് താരങ്ങള്‍ ടീമിലേക്ക് തിരിച്ചെത്തില്ല

വ്യാഴം, 3 ഓഗസ്റ്റ് 2023 (08:57 IST)
രണ്ട് പ്രമുഖ താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ വൈകുന്നത് മലയാളി താരം സഞ്ജു സാംസണ് ഏഷ്യാ കപ്പ് കളിക്കാന്‍ അവസരമൊരുക്കുന്നു. ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ എന്നിവര്‍ പരുക്കില്‍ നിന്ന് മുക്തരായി പൂര്‍ണ ഫിറ്റ്‌നെസ് തെളിയിക്കാന്‍ വൈകുന്നത് കൊണ്ടാണ് സഞ്ജുവിന് സാധ്യത തെളിയിരുന്നത്. ഈ മാസം പകുതിയോടെ ഏഷ്യാ കപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കാനാണ് സാധ്യത. ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജു ഇടം പിടിക്കുക. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം നടത്തിയാല്‍ സഞ്ജുവിന് ലോകകപ്പ് കളിക്കാനും അവസരം ലഭിക്കും. 
 
പരുക്കില്‍ നിന്ന് ഏറെക്കുറെ മുക്തരായെങ്കില്‍ രാഹുലും ശ്രേയസും പൂര്‍ണ കായിക ക്ഷമത വീണ്ടെടുത്തിട്ടില്ല. ഇരുവരും ഏകദിന ലോകകപ്പിന് മുന്‍പ് നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ആയിരിക്കും ഇന്ത്യന്‍ ടീമിലേക്ക് എത്തുകയെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ്. സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനും ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ചേക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍