പരമ്പരയുടെ താരം എന്നിട്ടും ഇഷാന് നിരാശമാത്രം ബാക്കി !, കാരണം ഇത്

ബുധന്‍, 2 ഓഗസ്റ്റ് 2023 (13:50 IST)
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് യുവതാരമായ ഇഷാന്‍ കിഷന്‍. ടെസ്റ്റില്‍ ബാറ്റ് കൊണ്ടും കീപ്പിംഗ് മികവുകൊണ്ടും തിളങ്ങിയ ഇഷാന്‍ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനപരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നും 184 റണ്‍സാണ് നേടിയത്. 52,55,77 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. എന്നാല്‍ ടൂര്‍ണമെന്റിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടിട്ടും ഇഷാന്‍ നിരാശനാണ്.
 
പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം ഏറ്റുവാങ്ങികൊണ്ട് സംസാരിക്കവെയാണ് ഇഷാന്‍ മനസ് തുറന്നത്. ക്രീസില്‍ നിലയുറപ്പിച്ച് കഴിഞ്ഞിട്ടും അത് വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിക്കാത്തതില്‍ താന്‍ നിരാശനാണെന്നാണ് ഇഷാന്‍ വ്യക്തമാക്കിയത്. ക്രീസില്‍ സെറ്റ് ആയി കഴിഞ്ഞാല്‍ വലിയ സ്‌കോര്‍ നേടണമെന്നാണ് കരുതിയത്. സീനിയേഴ്‌സും എന്നോട് പറഞ്ഞത് ഇതേ കാര്യമായിരുന്നു. ഞാന്‍ ക്രീസില്‍ തുടര്‍ന്ന് വലിയ സ്‌കോര്‍ നേടണമായിരുന്നു. അടുത്ത തവണ ഞാന്‍ അതിന് വേണ്ടിയായിരിക്കും ശ്രമിക്കുക. ക്രീസില്‍ സെറ്റാവുകയും വലിയ സ്‌കോര്‍ നേടുകയും ചെയ്യും. കിഷന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍