സഞ്ജുവിന് വിശ്വാസത്തിലെടുത്ത് ഇന്ത്യ; ഇഷാന്‍ കിഷനൊപ്പം അവസരം

ഞായര്‍, 25 ജൂലൈ 2021 (20:11 IST)
സഞ്ജു സാംസണ്‍ ടി 20 ക്രിക്കറ്റില്‍ അവിഭാജ്യഘടകമാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ സെലക്ഷന്‍ പാനല്‍. ഇഷാന്‍ കിഷനൊപ്പം സഞ്ജുവിനെയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഒരേസമയം, രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് അവസരം നല്‍കുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും ഇഷാനും സഞ്ജുവും ശ്രീലങ്കയ്‌ക്കെതിരെ കളിക്കുന്നുണ്ട്. ടി 20 ലോകകപ്പ് മുന്നില്‍കണ്ടാണ് യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടി 20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാല്‍ സഞ്ജുവിന് ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ സാധിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍