ഇന്ത്യയ്ക്കായി ടെസ്റ്റ് കളിയ്ക്കുക എന്ന ആഗ്രഹം തനിയ്ക്ക് ഇതുവരെ നിറവേറ്റാൻ കഴിഞ്ഞില്ല എന്ന് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസൺ. ടെസ്റ്റ് കളിയ്ക്കനായാൽ മാത്രമേ ഒരു സമ്പൂർണ ക്രിക്കറ്റ് താരം ആകു എന്നും ആ നേട്ടം കൈവരിയ്ക്കാൻ കാത്തിരിയ്ക്കാൻ തയ്യാറാണെന്നും സഞ്ജു പറഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കായി തയ്യാറെടുക്കുമ്പോഴാണ് ടെസ്റ്റ് എന്ന വലിയ ആഗ്രഹത്തെക്കുറിച്ച് സഞ്ജു മനസുതുറന്നത്.
'ടെസ്റ്റ് ക്രിക്കറ്റ് കളിച്ചെങ്കില്‍ മാത്രമേ ഒരു സമ്പൂര്‍ണ ക്രിക്കറ്റ് താരമെന്ന് പറയാനാകൂ. ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിക്കുകയെന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നമാണ്. ഒരു സമയം ഒരു സ്റ്റെപ്പ് വെയ്ക്കുന്നതാണ് നല്ലതെന്ന് എനിക്കറിയാം. അതുകൊണ്ട് ടെസ്റ്റ് കളിക്കാന്‍ ഇനിയും കാത്തിരിയ്ക്കാൻ ഞാൻ തയ്യാറാണ്. ഏത് ഫോർമാറ്റിലായാലും പരമാവധി റൺസ് എടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. ബാറ്റിങ്ങിന് തന്നെയാണ് പ്രാധാന്യം നൽകുന്നത്.
വിക്കറ്റ് കീപ്പറായും, ഫീൽഡർ മാത്രമായും ഞാൻ കളിച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റർ എന്ന നിലയിൽ എല്ലാ മേഖലകളിലും ശോഭിയ്ക്കാൻ ഇതെന്നെ സഹായിച്ചിട്ടുണ്ട്. ടീമിൽ ഏത് ഉത്തരവാദിത്വം ഏറ്റെടുക്കാനും തയ്യാറാണ്. ക്രിക്കറ്റ് എന്നത് ഏറെ രസകരമായ ഒരു ഗെയിമാണ് ഉദ്ദേശിയ്ക്കുന്ന ഫലം എപ്പോൾ ലഭിച്ചുതുടങ്ങുമെന്നത് ഒരിയ്ക്കലും മുൻകൂട്ടി പ്രവചിയ്ക്കാനാകില്ല. സഞ്ജു പറഞ്ഞു.