തിരുവനന്തപുരം: പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയും ഉയർന്നതോടെ സംസ്ഥാനത്ത് ഇന്ധന വില സർവകാല റെക്കോർഡിൽ. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 86 രൂപ 22 പൈസയായി. 80 രുപ 21 പൈസയാണ് ഡീസലിന്റെ വില. ഒരുമാസത്തോളം മാറ്റമില്ലതെ തുടർന്ന വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തുകയായിരുന്നു.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 84 രൂപ 35 പൈസ നൽകണം. ഡീസലിന് 78 രൂപ 43 പൈസയാണ് വില. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന്റെ വില 84 രൂപ 20 പൈസയായി. 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയന്ന നിരക്കാണ് ഇത്. അസംസ്കൃത എണ്ണയുടെ വില വർധനയാണ് ഇന്ധന വില വർധനയ്ക്ക് കാരണം. ഇന്ത്യ പ്രധാനമായും ആശ്രയിയ്ക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 55 ഡോളർ എന്ന നിലയിലെത്തി. ഒരാഴ്ചയ്ക്കിടെ 5 ഡോളറാണ് ബ്രെൻഡ് ക്രൂഡിന് വർധിച്ചത്.