Sanju Samson: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍. ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പായി കോച്ച് ഗൗതം ഗംഭീറുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അഗാര്‍ക്കര്‍ മറുപടി നല്‍കിയത്.
കാറപകടത്തില്‍ പരിക്കേല്‍ക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ 3 ഫോര്‍മാറ്റിലും റിഷഭ് തന്നെയായിരുന്നു ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. വിദേശത്ത് അടക്കം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സുപ്രധാനമായ വിജയങ്ങള്‍ സമ്മാനിച്ച കളിക്കാരനാണ് റിഷഭ് പന്ത്. പരിക്കില്‍ നിന്നും മുക്തനായി വന്ന ശേഷം ഇതുവരെ ടി20 മത്സരങ്ങളില്‍ മാത്രമാണ് പന്ത് കളിച്ചത്. ഓസ്‌ട്രേലിയക്കെതിരെയടക്കം വരാനിരിക്കുന്ന നിര്‍ണായക പരമ്പരകള്‍ കണക്കിലെടുത്ത് തിരിച്ചുവരവിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് പന്തിന് ഏകദിനത്തിലും ഇപ്പോള്‍ അവസരം നല്‍കിയത്. റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയപ്പോള്‍ സഞ്ജു അടക്കമുള്ള ചില താരങ്ങള്‍ക്ക് നിര്‍ഭാഗ്യം കാരണം പുറത്തുപോകേണ്ടി വന്നു.
ഇപ്പോള്‍ ടീമിലെത്തിയ താരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാണിച്ചെങ്കില്‍ മാത്രമെ ടീമില്‍ സ്ഥാനം നിലനിര്‍ത്തുകയുള്ളൂ. കാരണം വേറെയും കളിക്കാര്‍ അവസരത്തിനായി പുറത്തുണ്ട്. പുറത്ത് നില്‍ക്കുന്നവരോട് പറയാനുള്ളത് മികച്ച പ്രകടനം തുടരണം എന്ന് മാത്രമാണ്. അഗാര്‍ക്കര്‍ പറഞ്ഞു. ടി20യില്‍ അഭിഷേകിനെയും റുതുരാജിനെയും ഒഴിവാക്കേണ്ടിവന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഒഴിവാക്കപ്പെട്ടവര്‍ക്ക് അതിന്റെ വിഷമം മനസിലാക്കുന്നു. പക്ഷേ ടി20യില്‍ മികച്ച പ്രകടനം നടത്തിയിട്ടും റിങ്കു സിംഗിന് ടി20 ലോകകപ്പില്‍ അവസരം ലഭിച്ചിരുന്നില്ല. അഗാര്‍ക്കര്‍ പറഞ്ഞു.