ഏതൊരു കളിക്കാരനും ഒരു മോശം സമയമുണ്ട്, കോലി ഇപ്പോഴും ആദ്യ അഞ്ചിലുള്ള ബാറ്റ്‌സ്മാനാണ്, തിരിച്ചുവന്നിരിക്കും

Webdunia
തിങ്കള്‍, 9 ഓഗസ്റ്റ് 2021 (19:03 IST)
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണെങ്കിലും കഴിഞ്ഞ 2 വർഷത്തോളമായി തന്റെ പഴയ പ്രകടനങ്ങളുടെ അടുത്തെങ്ങും നിൽക്കുന്ന പ്രകടനങ്ങൾ ഒന്നും തന്നെ പുറത്തെടുക്കാൻ ഇന്ത്യൻ നായകൻ വിരാട് കോലിക്കായിട്ടില്ല. ടി 20 ലോകകപ്പ് കൂടെ അടുത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ ഇപ്പോഴും വിരാട് കോലിയെ ചുറ്റിപറ്റിയാണ് ഇരിക്കുന്നത്.
 
ഇപ്പോഴിതാ വിരാട് കോലി തന്റെ സ്വതസിദ്ധമായ ഫോമിലേക്ക് ഉടനെ മടങ്ങിയെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ പാക് താരമായ സൽമാൻ ബട്ട്.വിരാട് കോലിയും ഒരു മനുഷ്യനാണ്. ഓരോ കളിക്കാരനും തന്റെ കരിയറിലെ ഏതെങ്കിലും ഘട്ടത്തില്‍ ഫോം നഷ്ടപ്പെടുന്നു. എന്നിരുന്നാലും, ക്ലാസ് എന്നത് സ്ഥിരമാണ്. ലോകമെമ്പാടും റൺസുകൾ വാരിക്കൂട്ടിയിട്ടുള്ള കളിക്കാരനാണ് കോലി.
 
70 അന്താരാഷ്ട്ര സെഞ്ചുറികൾ അദ്ദേഹം നേടിയിട്ടുണ്ട്. കഴിഞ്ഞ 2 വർഷമായി മോശം പ്രകടനം നടത്തിയിട്ടും റാങ്കിംഗിലെ ആദ്യ 5 ല്‍ അദ്ദേഹം ഇപ്പോഴും ഉണ്ട്. ഇത് കോലി എത്രമാത്രം മികച്ച കളിക്കാരൻ ആണെന്നതിനുള്ള തെളിവാണ്. എനിക്ക് തോന്നുന്നത് കോലിയുടെ ഫോം തിരിച്ചെത്താനുള്ള സമയമായെന്നാണ്. ഒരു മികച്ച ഇന്നിങ്സിലൂടെ കോലി തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തുക തന്നെ ചെയ്യും. സൽമാൻ ബട്ട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article