ധോണി അച്ഛനാകുന്നു; സാക്ഷി നാലു മാസം ഗര്‍ഭിണി!

Webdunia
തിങ്കള്‍, 10 നവം‌ബര്‍ 2014 (16:07 IST)
ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് നയിക്കുകയും റെക്കോഡുകള്‍ ഒന്നൊന്നായി മറികടക്കുകയും ചെയ്ത് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി അച്ഛനാകുന്നു. ധോണിയുടെ ഭാര്യ സാക്ഷി നാലു മാസം ഗര്‍ഭിണിയാണെന്നും, സാക്ഷി ഒരു ഡോക്‌ടറെ നിരന്തരമായി കാണുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2010 ജൂലൈ 4 നായിരുന്നു സാക്ഷിയും ധോണിയും തമ്മിലുള്ള വിവാഹം നടന്നത്. അതിനുശേഷം നിരവധി തവണ ധോണി അച്ഛനാകുന്ന വാര്‍ത്തകള്‍ പരന്നിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഇതുപോലെ റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നിരുന്നെങ്കിലും സാക്ഷി അത്‌ നിഷേധിക്കുകയായിരുന്നു.

എന്നാല്‍ നിലവിലെ വാര്‍ത്തകള്‍ ശരിവെക്കുന്ന തരത്തിലാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഈ കാരണത്താലാണ്  ഇന്ത്യാ ശ്രീലങ്ക ക്രിക്കറ്റ്‌ ഏകദിന പരമ്പരയില്‍ നിന്നും ധോണി ഒഴിവായതെന്നും പറയുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.