എല്ലാവര്‍ക്കും എന്നെ ഇഷ്ട്മാണ്'; ദൈവമല്ലെന്ന് സച്ചിന്‍
ബുധന്‍, 12 നവംബര്‍ 2014 (14:01 IST)
ക്രിക്കറ്റ് ജീവിതത്തില്‍ ഒരു പാട് പിഴവുകള്‍ വരുത്തിയ ഒരു ക്രിക്കറ്റ് താരം മാത്രമാണ് താനെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുന്ന താന്‍ ക്രിക്കറ്റ് ദൈവമല്ലെന്നും അദ്ദേഹം പറഞ്ഞു. സാധരണക്കാരില്‍ സാധരണക്കാരന്‍ മാത്രമാണ് താനെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ക്രിക്കറ്റ് പ്രേമികള്‍ പ്രത്യേകിച്ച് ഇന്ത്യാക്കാര്‍ തന്നെ ഒരു പാട് സ്‌നേഹിക്കുന്നു. ഇത് വലിയൊരു ഭാഗ്യമാണെന്നും, അത്യന്തം അനുഗ്രഹീതനാണെന്നും സച്ചിന്‍ പറഞ്ഞു. തന്നെ സ്‌നേഹിക്കുന്നവരെ നല്‍കിയ ദൈവം കരുണയുള്ളവനാണെന്നും. എല്ലാവരോടും ഏറെ നന്ദിയുണ്ടെന്നും ക്രിക്കറ്റ് ഇതിഹാസം പ്രതികരിച്ചു.
24 വര്‍ഷവും ക്രിക്കറ്റില്‍ മാത്രമായിരുന്നു ശ്രദ്ധ. അതിനുശേഷമുള്ള ജീവിതം തിരക്കുകള്‍ നിറഞ്ഞതായിരിക്കുന്നു. ഇപ്പോള്‍ മറ്റൊരു ജീവിതം പഠിച്ചുവരികയാണെന്നും. ജീവിതത്തിന്റെ ഒന്നാം ഭാഗം ക്രിക്കറ്റിനും ലോകകപ്പ് കിരീടമെന്ന സ്വപ്നത്തിനുമായി മാറ്റിവച്ചു. എന്നാല്‍ ജീവിതത്തിന്റെ രണ്ടാം ഭാഗം തന്നെ സ്നേഹിച്ചവര്‍ക്കായി മാറ്റിവച്ചിരിക്കുകയാണെന്നും സച്ചിന്‍ വ്യക്തമാക്കി. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇങ്ങിനെ പ്രതികരിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.