പുറത്തിറങ്ങും മുമ്പേ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥയായ പ്ലേയിംഗ് ഇറ്റ് മൈ വേയുടെ ആദ്യ പ്രതി സച്ചിന്‍ തന്റെ അമ്മ രജനിയ്ക്ക് നല്‍കി. ലോകം കാത്തിരിക്കുന്ന സച്ചിന്റെ ആത്മകഥ അമ്മയ്ക്ക് നല്‍കുന്ന ചിത്രം അദ്ദേഹം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.
ഇന്നു വൈകുന്നേരം മുംബൈയിലാണ് പ്ലേയിംഗ് ഇറ്റ് മൈ വേയുടെ പ്രകാശനം നടക്കുന്നത്. നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യം ഹോം മത്സരത്തിനിടെയാവും കേരത്തിലെ പ്രകാശന ചടങ്ങ് നടക്കുന്നത്. വിവാദങ്ങള്‍ക്കും തുറന്നു പറച്ചിലിനും വഴിവെച്ചിരിക്കുന്ന ആത്മകഥയില്‍ കളത്തിനകത്തെയും പുറത്തെയും കാര്യങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോഴ വിവാദവും, മുന്‍ കോച്ച് ഗ്രേറ്റ് ചാപ്പലും താരങ്ങളും തമ്മിലുള്ള പ്രശ്‌നവും, ഉറ്റ ചങ്ങാതിയായ വിനോദ് കാംബ്ലിയുമായുള്ള സൗഹൃദം തകര്‍ന്നതുമെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്ലേയിംഗ് ഇറ്റ് മൈ വേ പുറത്തിറങ്ങുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വെളിച്ചത്ത് വരുമെന്നാണ് അറിയുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.