ലോകക്രിക്കറ്റിലിലെ എതിരാളികളില്ലാത്ത രാജാവ്, ഇന്ത്യന്‍ ക്രിക്കറ്റിനെ വാനോളം ഉയര്‍ത്തിയ മനുഷ്യന്‍, ആരാണെന്ന് മനസിലായി കാണുമല്ലോ സാക്ഷാല്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. എന്നാല്‍ അദ്ദേഹം പൊട്ടിക്കരഞ്ഞ നിമിഷം ഉണ്ടായിരുന്നതായി ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി.
2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കന്‍ പേസര്‍ നുവാന്‍ കുലശേഖരയെ ലോംഗാ ഓണിനുമുകളിലൂടെ സിക്സറിന് പറത്തി 28 വര്‍ഷത്തിനുശേഷം ഇന്ത്യക്ക് രണ്ടാം ലോകകിരീടം സമ്മാനിച്ച നിമിഷം താന്‍ കരയുമെന്ന് കരുതിയിരുന്നില്ല. പിടിച്ച് നില്‍ക്കാന്‍ കഴിയാതെ അന്ന് കരഞ്ഞു പോയി. ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഡ്രസിംഗ് റൂമില്‍ കരയുകയായിരുന്നു. എന്നാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കരയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം സന്തോഷം താങ്ങാനാകാതെ പൊട്ടിക്കരയുകയായിരുന്നുവെന്നും ധോണി പറഞ്ഞു.
വിജയരാത്രിയില്‍ ഞങ്ങള്‍ കരയുന്നത് ലോകം കണ്ടില്ല. അതിന്റെ ഫൂട്ടേജുകളൊന്നും ലഭ്യവുമല്ല അതിനാല്‍ ആ രാത്രിയിലെ നിമിഷങ്ങള്‍ ഇതുവരെ പുറംലോകം അറിഞ്ഞിട്ടില്ല. വിമല്‍കുമാര്‍ രചിച്ച The Cricket Fanatic's Essential Guide എന്ന പുസ്തകത്തിലായിരുന്നു വിജയനിമിഷത്തെക്കുറിച്ച് ധോണി മനസുതുറന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.