ആദ്യ പന്ത് സ്ട്രൈക്ക് ചെയ്യുന്നതിൽ സച്ചിൻ താത്‌പര്യപ്പെട്ടിരുന്നില്ല, എന്തുകൊണ്ടെന്ന് വ്യക്തമാക്കി ഗാംഗുലി

Webdunia
തിങ്കള്‍, 6 ജൂലൈ 2020 (13:00 IST)
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് സച്ചിൻ-ഗാംഗുലി ജോഡി. ഏകദിനത്തിൽ 176 ഇന്നിങ്സുകളിലാണ് രണ്ടുതാരങ്ങളും ഒരുമിച്ച് ഓപ്പൺ ചെയ്തത്.47.55 ശരാശരിയില്‍ 8,227 റണ്‍സ് സ്‌കോര്‍ ചെയ്ത ഈ സഖ്യത്തിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണിങ് ജോഡിയെന്ന് റെക്കോഡുമുള്ളത്. എന്നാൽ ഗാംഗുലിക്കൊപ്പം ഓപ്പൺ ചെയ്യുമ്പോൾ ആദ്യം സ്ട്രൈക്ക് എടുക്കുന്നതിൽ നിന്നും സച്ചിൻ ഒഴിഞ്ഞു മാറു‌കയാണ് ചെയ്യാറുള്ളത്.
 
ഓപ്പണറായി കളിച്ച 340 ഏകദിനങ്ങളില്‍ വെറും 47 അവസരങ്ങളില്‍ മാത്രമാണ് സച്ചിന്‍ ഇന്നിങ്‌സിലെ ആദ്യ പന്ത് ഗാർഡ് എടുത്തിട്ടുള്ളത്. ഈ ശീലത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഗാംഗു‌ലിയിപ്പോൾ.ആദ്യം സ്ട്രൈക്ക് എടുക്കാത്തതിന് പിന്നിൽ സച്ചിന് 2 കാരണമാണുണ്ടായിരുന്നതെന്ന് ഗാംഗുലി പറയുന്നു.
 
നല്ല ഫോമിലാണെങ്കില്‍ ആ ഫോം തുടരണമെങ്കില്‍ നോൺ സ്ട്രൈക്കേഴ്‌സ് എൻഡിൽ വേണമെന്ന് സച്ചിൻ പറയും ഇനി മോശം ഫോമിലാണെങ്കിലോ അപ്പോൾ നോൺ സ്ട്രൈക്കേഴ്‌സ് എൻഡിൽ നിൽക്കുന്നത് തന്റെ സമ്മർദ്ദം കുറക്കുമെന്നും സച്ചിൻ പറയും ഗാംഗുലി വ്യക്തമാക്കി.മായങ്ക് അഗര്‍വാളുമൊത്തുള്ള ഒരു പരിപാടിയില്‍ സംബന്ധിക്കവെയാണ് ദാദ ഇക്കാര്യം വെളിപ്പെടുത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article