സച്ചിന്‍ കൊച്ചിയില്‍; ജഴ്സിയും തീംസോംഗും പ്രകാശനം ചെയ്യും

Webdunia
തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (10:13 IST)
ഇന്ത്യന്‍ ഫുട്‌ബോളിന്‌ ഐഎസ്‌എല്ലിലെ സ്വന്തം ടീം കൊച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സുമായി ബന്ധപ്പെട്ട്‌ ഇതിഹാസ ക്രിക്കറ്റ്‌താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കൊച്ചിയില്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ രാവിലെ 8.10ന് ജെറ്റ്‌ എയര്‍വേയ്‌സിലാണ് സച്ചിന്‍ എത്തിയത്‌. പിന്നീട്‌ ടീം താമസിക്കുന്ന ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ എത്തിയ സച്ചിന്‍ അവിടെ ടീം അംഗങ്ങളെ പരിചയപ്പെട്ടു. 
 
തുടര്‍ന്ന്‌ മൂന്ന്‌ മണിയോടെ നടക്കുന്ന ചടങ്ങില്‍ ടീമിന്റെ ജഴ്സിയും തീംസോംഗും സച്ചിന്‍ പ്രകാശനം ചെയ്യും. ഇത്‌ രണ്ടാം തവണയാണ്‌ സച്ചിന്‍ ടീമുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍ എത്തുന്നത്‌. സുരക്ഷാ സംവിധാനങ്ങളുടെ തടസമില്ലാതിരുന്നതിനാല്‍ ആരാധകര്‍ക്ക്‌ അദ്ദേഹത്തെ അടുത്തുകാണാന്‍ അവസരം ലഭിച്ചു.
 
കഴിഞ്ഞ ദിവസം മഞ്ഞ ജഴ്‌സിയണിഞ്ഞ്‌ ആരാധകരുടെ പിന്തുണ തേടി സച്ചിന്‍ ചെയ്‌ത ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്‌ വലിയ സ്വീകരണം ലഭിച്ചിരുന്നു. കേരള ടീമിന്റെ ആദ്യ ഹോം മാച്ച്‌ നവംബര്‍ ആറിനോ ഏഴിനോ നടക്കുമെന്നാണ്‌ വിവരം. ഒക്‌ടോബര്‍ 15 നായിരുന്നു നിശ്‌ചയിച്ചിരുന്നതെങ്കിലും വിവിധ പരിപാടികളെ തുടര്‍ന്ന്‌ ഗ്രൗണ്ട്‌ ലഭിക്കാത്ത സാഹചര്യത്തില്‍ കളി അനിശ്‌ചിതമായി നീളുകയാണ്‌.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.