മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് പക്ഷേ തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. തന്ത്രങ്ങളും കുതന്ത്രങ്ങളും ഒന്നും വിലപ്പോയില്ല. ബംഗളൂരു അടിച്ചുപറത്തിയത് വലിയ റൺമല അല്ലാതിരുന്നിട്ട് പോലും മുംബൈയ്ക്ക് പിടിച്ചു നിൽക്കാനായില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഗോള്‍ഡന്‍ ഡെക്കില്‍ പുറത്തു പോയി. 50 റണ്‍സെടുത്ത ഹാര്‍ദിക്ക് പാണ്ഡ്യ മാത്രമാണ് മുംബൈ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്