രോഹിത്തിന്റെ ഹീറോസ് ഇവരാണ്, മികച്ച അഞ്ച് ഇന്ത്യൻ ബാറ്റ്സ്മാന്മാരെ തിരഞ്ഞെടുത്ത് രോഹിത് ശർമ്മ

ശനി, 25 ഏപ്രില്‍ 2020 (12:14 IST)
ഏറ്റവും മികച്ച അഞ്ച് ഇന്ത്യൻ ബാറ്റിങ്ങ് താരങ്ങളെ തിരഞ്ഞെടുത്ത് ഇന്ത്യയുടെ ഹിറ്റ്‌മാൻ. ഹർഭജനുമൊത്തുള്ള ലൈവ് ചാറ്റിൽ സംസാരിക്കുകയായിരുന്നു രോഹിത്.സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ് എന്നിവരെയാണ് രോഹിത് തന്റെ ടോപ് ഫൈവ് പട്ടികയിലേക്ക് തിരഞ്ഞെടുത്തത്.
 
ക്രിക്കറ്റ് കണ്ട് വളരുമ്പോള്‍ സജീവമായിരുന്ന താരങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് രോഹിത് പറയുന്നത്. സച്ചിന്റെ പ്രകടനങ്ങൾ കണ്ടാണ് വളർന്നത്.2002 ഇംഗ്ലീഷ് പരമ്പരയില്‍ നേടിയ സെഞ്ചുറികളാണ് ദ്രാവിഡിനെ പ്രിയപ്പെട്ട ബാറ്റ്സ്മാനാക്കിയത്.ബൗളര്‍മാരുടെ ആത്മവിശ്വാസം തല്ലിക്കെടുത്താന്‍ കെല്‍പ്പുളള ബാറ്റ്‌സ്മാനായിരുന്നു വിരേന്ദര്‍ സെവാഗ്. ഇവരെകൂടാതെ സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരെയും ഇഷ്ടമാണെന്ന് രോഹിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍