ഒരുത്തനും പ്രിവില്ലേജ് കൊടുക്കേണ്ടെന്ന് ഗംഭീർ, ടെസ്റ്റ് ടീമിൽ രോഹിത്തിനും കോലിയ്ക്കും കാര്യങ്ങൾ എളുപ്പമാവില്ല

അഭിറാം മനോഹർ
ഞായര്‍, 27 ഒക്‌ടോബര്‍ 2024 (11:51 IST)
ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് സീരീസ് നഷ്ടമായതിന് ശേഷം സ്വരം കടുപ്പിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ മണ്ണില്‍ നീണ്ട 12 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു പരമ്പര കൈവിടുന്നത്. ഇതോടെ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കുള്ള ഓപ്ഷണല്‍ ട്രെയ്‌നിംഗ് എന്ന ഓപ്ഷന്‍ ടീം മാനേജ്‌മെന്റ് റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്.
 
ടീമിലെ പ്രധാനതാരങ്ങള്‍ക്ക് ട്രെയ്‌നിംഗ് സെഷനില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമില്ലാത്ത കാര്യമായിരുന്നു. അതിനാല്‍ തന്നെ താരങ്ങള്‍ ഈ സെഷനുകളില്‍ പലപ്പോഴും പങ്കെടുക്കാറില്ല. ഈ ഓപ്ഷന്‍ നിര്‍ത്തലാക്കാനാണ് ടീം മാനേജ്‌മെന്റ് ഒരുങ്ങുന്നത്. ഇതോടെ ടീമിലെ പ്രധാന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്ക് പരിശീലന സെഷനുകളില്‍ പൂര്‍ണ്ണമായും പങ്കെടുക്കേണ്ടി വരും. അതേസമയം ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര നഷ്ടമായ ഇന്ത്യയ്ക്ക് ഒരു മത്സരം കൂടിയാണ് പരമ്പരയില്‍ ബാക്കിയുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article