ഐപിഎല്ലോ, അതോ ടി20 ലോകകപ്പോ, ഏത് ടൂർണമെന്റിന് പ്രാധാന്യം നൽകും എന്ന് ചോദ്യം, മറുപടി നൽകി രോഹിത് ശർമ്മ !

Webdunia
തിങ്കള്‍, 15 ജൂണ്‍ 2020 (13:23 IST)
ഇപ്പോൾ ക്രിക്കറ്റ് ടൂർണമെന്റുകളുടെ ഭാവി നിശ്ചയിയ്ക്കുന്നത് കൊവിഡ് ആണെന്ന് പറയാം. കാരണം ലോക ക്രിക്കറ്റിലെ രണ്ട് ഗ്ലാമർ ടൂർണമെന്റുകൾ കൊവിഡ് കാരനം അനിശ്ചിത്വത്തിലായിരിയ്ക്കുകകയാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ ഇനി എന്ന് നടക്കുമെന്ന് ആർക്കുമറിയില്ല. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിൽ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിന്റെയും അവസ്ഥ ഇതു തന്നെ. ഈ രണ്ട് ടുർണമെന്റുകളിൽ ഏതിൽ കളിയ്ക്കാനാണ് തനിയ്ക്ക് കൂടുതൽ താൽപര്യം എന്ന് തുറന്നുവെളിപ്പെടുത്തിയിരിയ്ക്കുകയാണ് രോഹിത് ശർമ.   
 
ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോഴാണ് ഹിറ്റ്മാന് ആരാധകരിൽനിന്നും ഈ ചോദ്യം നേരിടേണ്ടിവന്നത്. രണ്ട് ടൂർണമെന്റുകളും ഒരുപോലെ പ്രധാനമാണ് എന്നായിരുന്നു രോഹിത് ശർമ്മയുടെ മറുപടി. ടി20 ലോകകപ്പിനു ശേഷമുള്ള ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഡേ നൈറ്റ് ടെസ്റ്റിനെ കുറിച്ചായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം, വളരെയധികം വെല്ലുവിളിയുയര്‍ത്തുന്ന മല്‍സരമായിരിക്കും അതെതെന്നാണ് രോഹിത് മറുപടി നൽകിയത്. 
 
ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജാസണ്‍ റോയ് എന്നിവരുടെ ബാറ്റിങ് കാണാനാണ് കൂടുതല്‍ ഇഷ്ടം എന്നും ഇൻസ്റ്റഗ്രാം ലൈവിനിടെ രോഹിത് പറഞ്ഞു. അതേസമയം ധോണിയെ ഒറ്റ വാക്കിൽ എങ്ങനെ വിശേഷിപിയ്ക്കാം എന്ന ചോദ്യത്തിന് താരം മറുപടി ഒന്നും പറഞ്ഞില്ല. ധോണി ഫോമിൽ മടങ്ങിയെത്തി എങ്കിൽ ഇന്ത്യയ്ക്കായി തീർച്ചയായ്യും കളിയ്ക്കണം എന്ന് നേരത്തെ രോഹിത് ശർമ്മ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article