പിങ്ക് ബോള്‍ ടെസ്റ്റിനായി രോഹിത് ഓസ്‌ട്രേലിയയിലെത്തി; പരിശീലനം ആരംഭിച്ചു

രേണുക വേണു

തിങ്കള്‍, 25 നവം‌ബര്‍ 2024 (11:53 IST)
Gautam Gambhir and Rohit Sharma

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയയിലെത്തി. വ്യക്തിപരമായ കാരണങ്ങളാല്‍ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ രോഹിത് കളിക്കുന്നില്ല. ജസ്പ്രീത് ബുംറയാണ് പെര്‍ത്തില്‍ ഇന്ത്യയെ നയിക്കുന്നത്. 
 
ഞായറാഴ്ചയാണ് രോഹിത് ഓസ്‌ട്രേലിയയിലെത്തിയത്. ഇന്നുമുതല്‍ പരിശീലനം ആരംഭിച്ചു. പിങ്ക് ബോളിലാണ് രോഹിത് പരിശീലനം നടത്തുന്നത്. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് പിങ്ക് ബോളിലാണ്. 
 
പെര്‍ത്ത് ടെസ്റ്റിനിടെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനൊപ്പം രോഹിത് ഡ്രസിങ് റൂമില്‍ ഇരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം. രോഹിത് ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തുമ്പോള്‍ കെ.എല്‍.രാഹുല്‍ മധ്യനിരയിലേക്ക് ഇറങ്ങേണ്ടി വരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍