KL Rahul: രാഹുലിനെ കൈവിട്ട് ആര്‍സിബി; മോശം തീരുമാനമെന്ന് ആരാധകര്‍

രേണുക വേണു

തിങ്കള്‍, 25 നവം‌ബര്‍ 2024 (08:33 IST)
KL Rahul: ഐപിഎല്‍ താരലേലത്തില്‍ കെ.എല്‍.രാഹുലിനെ വിളിച്ചെടുക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തയ്യാറാകാത്തതില്‍ ആരാധകര്‍ക്ക് അതൃപ്തി. 14 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് രാഹുലിനെ സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പര്‍, നായകന്‍ എന്നീ സ്ലോട്ടുകള്‍ ഫില്‍ ചെയ്യാന്‍ രാഹുലിനെ കൊണ്ട് സാധിക്കുമെന്നിരിക്കെ ആര്‍സിബി ചെയ്തത് വലിയ മണ്ടത്തരമാണെന്നാണ് ആരാധകര്‍ പറയുന്നത്. 
 
അടിസ്ഥാന വിലയായ രണ്ട് കോടിയില്‍ നിന്നാണ് രാഹുലിനു വേണ്ടിയുള്ള ലേലം ആരംഭിച്ചത്. 10.75 കോടി വരെ മാത്രമാണ് രാഹുലില്‍ ആര്‍സിബി താല്‍പര്യം പ്രകടിപ്പിച്ചത്. അതിനുശേഷം രാഹുലിനായി ആര്‍സിബിയുടെ ഭാഗത്തുനിന്ന് ഒരു 'കോള്‍' പോലും വന്നില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 12 കോടി വരെയും രാഹുലിനായി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. 
 
മുന്‍പ് ആര്‍സിബിയില്‍ കളിച്ചിട്ടുള്ള താരമാണ് രാഹുല്‍. എന്നിട്ടും ആര്‍സിബി വലിയ താല്‍പര്യം കാണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ആരാധകര്‍ ചോദിക്കുന്നു. ഐപിഎല്ലില്‍ 132 മത്സരങ്ങളില്‍ നിന്ന് 134.61 സ്‌ട്രൈക് റേറ്റില്‍ 4683 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. നാല് സെഞ്ചുറികളാണ് ഐപിഎല്ലില്‍ താരം നേടിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍