ഫിഫ്റ്റി അടിച്ചിട്ടും രോഹിത് ഒട്ടും ഹാപ്പി അല്ല; തുറന്നുപറഞ്ഞ് ഹിറ്റ്മാന്‍

വെള്ളി, 28 ഒക്‌ടോബര്‍ 2022 (12:20 IST)
നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഫിഫ്റ്റി അടിച്ചെങ്കിലും തന്റെ ഇന്നിങ്‌സില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഇന്നിങ്‌സ് അത്ര നല്ലതായിരുന്നില്ലെന്നാണ് രോഹിത് പറയുന്നത്. 
 
' എന്റെ ഫിഫ്റ്റിയില്‍ അത്ര വലിയ സന്തോഷമൊന്നും തോന്നുന്നില്ല. പക്ഷേ റണ്‍സ് എടുക്കുക എന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം. അത് നല്ല രീതിയില്‍ ആണെങ്കിലും മോശം രീതിയില്‍ ആണെങ്കിലും,' രോഹിത് പറഞ്ഞു. 
 
39 പന്തില്‍ 53 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. ഇതിനിടയില്‍ നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍ രണ്ട് തവണ രോഹിത്തിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍