മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ്മയ്ക്കു 12 ലക്ഷം രൂപ പിഴ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് രോഹിത് ശര്‍മ്മയ്ക്കു പിഴ ചുമത്തിയത്.കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഈ സീസണില്‍ ഇതാദ്യമായാണ് ഒരു താരത്തിന് പിഴ ശിക്ഷ ലഭിക്കുന്നത്.
റോയല്‍ ചലഞ്ചേഴ്സിനെതിരായ കഴിഞ്ഞ മല്‍സരത്തിലാണ് കുറഞ്ഞ ഓവര്‍ നിരക്ക് മുംബൈ നായകന് വിയായത്.റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിന് എതിരായ മത്സരത്തില്‍ 18 റണ്‍സിന് മുംബൈ ഇന്ത്യന്‍സ് ജയിച്ചിരുന്നു. ഈ സീസണിലെ മുബൈയുടെ ആദ്യ ജയമാണിത്.