ആ ഒരു കാര്യത്തിൽ കോലിയേക്കാൾ കേമൻ രോഹിത് തന്നെ, മുൻ പാക് സ്പിന്നർ പറയുന്നു

വ്യാഴം, 10 ജൂണ്‍ 2021 (20:10 IST)
ഇന്ത്യൻ നായകൻ വിരാട് കോലി മറ്റൊരു ലെവലിലുള്ള കളിക്കാരനാണെങ്കിലും ടെക്‌നിക്‌പരമായി വിലയിരുത്തുമ്പോൾ കോലിയേക്കാൾ മികച്ച താരം രോഹിത് ശർമയാണെന്ന് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ.കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെയാണ് കനേരിയ ഇക്കാര്യം പറഞ്ഞത്.
 
കോലി മറ്റൊരു ക്ലാസിലുള്ള താരമാണ് എന്നുള്ളതിൽ സംശയമൊന്നുമില്ല. എന്നാൽ സാങ്കേതികപരമായി രോഹിത് കോലിയേക്കാൾ മികച്ച താരമാണ് എന്ന് എനിക്ക് തോന്നുന്നു. കോലി ഒരു ഇതിഹാസ താരമാണ്. എന്നാൽ രോഹിത്തിന് വലിയ സ്കോറുകൾ നേടാൻ ഒരു പ്രത്യേക കഴിവുണ്ട്. സമീപകാലത്ത് അത്തരം പ്രകടനങ്ങൾ സംഭവിച്ചിട്ടില്ലെങ്കിലും വലിയ കളിക്കാർ പ്രധാന മത്സരങ്ങളിൽ വലിയ സ്കോറുകൾ നേടുമെന്ന് ഞാൻ കരുതുന്നു. അയാൾ ഒരു ഇരട്ടസെഞ്ചുറി നേടാൻ പോകുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കനേരിയ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍